Tuesday, July 1, 2014

ഗുൽമോഹർ

ഗുൽമോഹർ
എന്തിനിങ്ങനെ 

തീപിടീച്ചപോൽ നിന്നെന്റെ 
ഓർമ്മകൾക്ക്‌ വെളിച്ചം കാട്ടുന്നു.
മടങ്ങിപ്പോയ മണിക്കൂറുകളിൽ 

ഞാനൊളിപ്പിച്ച
സുഖദു:ഖസമ്മിശ്ര നിശ്വാസങ്ങൾ 

തൻ വേഗമുണർത്തുന്നു
നിർബന്ധമറവികളിൽ നിന്റെ 

ചോന്നമഴ വീഴ്ത്തുന്നു
ഒരു കണ്ണിർത്തുള്ളിയെ

 നിന്റെ ചോപ്പിനാൽ
രക്തമൊഴുകുന്നൊരോർമ്മയേടാക്കുന്നു.

ഗുൽമോഹർ

എന്തിനെന്റെ വേഗത്തിനെ

ചുവപ്പിച്ചു തണുപ്പിക്കുന്നു
തലോടിത്തളർത്തുന്നു; 

എന്റെ താരാട്ടിന്നീണമാകുന്നു.
നീ ഭൂതകാലത്തിന്റെ മന്ത്രവാദിനി
എന്റെയീ നിമിഷത്തെ അടച്ചിട്ട 

തടവുമുറിയുടെ പാറാവുകാരി.
നിന്റെ ചോന്ന കണ്ണുകളിൽ 

എന്റെ വാഗ്ദത്ത ഭൂമിയുടെ വിശാലത.
കൊഴിഞ്ഞു പോയവയെല്ലാം ചേർത്തു

സ്വയം നീ ചുവക്കുന്നു
നിന്റെ ചുവപ്പിലേക്ക്‌ സർവ്വവും ചുരുങ്ങുന്നു.