എന്തിനിങ്ങനെ
തീപിടീച്ചപോൽ നിന്നെന്റെ
ഓർമ്മകൾക്ക് വെളിച്ചം കാട്ടുന്നു.
മടങ്ങിപ്പോയ മണിക്കൂറുകളിൽ
ഞാനൊളിപ്പിച്ച
സുഖദു:ഖസമ്മിശ്ര നിശ്വാസങ്ങൾ
തൻ വേഗമുണർത്തുന്നു
നിർബന്ധമറവികളിൽ നിന്റെ
ചോന്നമഴ വീഴ്ത്തുന്നു
ഒരു കണ്ണിർത്തുള്ളിയെ
നിന്റെ ചോപ്പിനാൽ
രക്തമൊഴുകുന്നൊരോർമ്മയേടാക്കുന്നു.
ഗുൽമോഹർ
എന്തിനെന്റെ വേഗത്തിനെ
ചുവപ്പിച്ചു തണുപ്പിക്കുന്നു
തലോടിത്തളർത്തുന്നു;
എന്റെ താരാട്ടിന്നീണമാകുന്നു.
നീ ഭൂതകാലത്തിന്റെ മന്ത്രവാദിനി
എന്റെയീ നിമിഷത്തെ അടച്ചിട്ട
തടവുമുറിയുടെ പാറാവുകാരി.
നിന്റെ ചോന്ന കണ്ണുകളിൽ
എന്റെ വാഗ്ദത്ത ഭൂമിയുടെ വിശാലത.
കൊഴിഞ്ഞു പോയവയെല്ലാം ചേർത്തു
സ്വയം നീ ചുവക്കുന്നു
നിന്റെ ചുവപ്പിലേക്ക് സർവ്വവും ചുരുങ്ങുന്നു.
No comments:
Post a Comment